New Update
/sathyam/media/media_files/rVRtl0Cs16tIOpseSJaA.jpg)
ലെജന്‍ഡ്‌സ് ലീഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റന്‍ യുവരാജ് സിംഗും, സഹതാരങ്ങളായ ഹര്‍ഭജന്‍ സിംഗും, സുരേഷ് റെയ്‌നയും നടത്തിയ ആഘോഷപ്രകടനം വിവാദത്തില്‍. മൂവരും മുടന്തി നടന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ഇത് ഭിന്നശേഷിക്കാരെ അപമാനിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. പാരാ ഷട്ടില്‍ താരം മാനസി ജോഷിയടക്കം വിമര്‍ശനം ഉന്നയിച്ചു. സംഭവത്തില്‍ നാഷണൽ സെൻ്റർ ഫോർ പ്രൊമോഷൻ ഓഫ് എംപ്ലോയ്‌മെൻ്റ് ഫോർ ഡിസേബിൾഡ് പീപ്പിൾ (എൻസിപിഇഡിപി) എക്‌സിക്യൂട്ടീവ് ഡയറക്ടർ അർമാൻ അലി ന്യൂഡൽഹിയിലെ അമർ കോളനി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
Winning celebrations from Yuvraj Singh, Harbhajan and Raina. 🤣🔥 pic.twitter.com/mgrcnd8GpH
— Mufaddal Vohra (@mufaddal_vohra) July 14, 2024
സംഭവം വിവാദമായതോടെ താരങ്ങള്‍ ദൃശ്യം സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ആരെയും അപമാനിക്കാൻ ഉദ്ദേശ്യച്ചിട്ടില്ലെന്ന് ഹര്‍ഭജന്‍ പ്രതികരിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചില്ല.
— Harbhajan Turbanator (@harbhajan_singh) July 15, 2024
തങ്ങള്‍ എല്ലാ വ്യക്തികളെയും സമൂഹത്തെയും ബഹുമാനിക്കുന്നു. പതിനഞ്ച് ദിവസം തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചതിനെത്തുടര്‍ന്നുള്ള ഞങ്ങളുടെ ശരീരത്തെ പ്രതിഫലിപ്പിക്കുകയാണ് വീഡിയോയിലൂടെ ചെയ്തത്. തെറ്റ് ചെയ്‌തെന്ന് കരുതെങ്കില്‍ എല്ലാവരും ക്ഷമിക്കണം. ഇത് ഇവിടെ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.