New Update
/sathyam/media/media_files/Uor8vMbB8XjVFTlmicBl.jpg)
ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും, മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും വിവാഹമോചിതരാകുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും തങ്ങള്‍ വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ഇരുവരും പിരിയുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
Advertisment
''നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച സന്തോഷവും പരസ്പര ബഹുമാനവും ജീവിതവും നോക്കുമ്പോള്‍ ഇത് കഠിനമായ തീരുമാനമാണ്. മകന്‍ അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി തുടരും.അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകും''-ഇരുവരും പറഞ്ഞു.
ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പിന്തുണയ്ക്കണമെന്നും ഇരുവരും ആരാധകരോട് ആവശ്യപ്പെട്ടു.