New Update
/sathyam/media/media_files/ZBzERm445oqrKoD87zgh.jpg)
മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ താരങ്ങളായ സഞ്ജു സാംസണ്‍, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍.
Advertisment
ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ നേരത്തെ 65-ാമതായിരുന്ന റിങ്കു 22 സ്ഥാനങ്ങള്‍ മറികടന്ന് 43-ാമതെത്തി. 154-ാമതായിരുന്നു സഞ്ജുവിന് ഇപ്പോള്‍ 65-ാം റാങ്കാണ്. 91 സ്ഥാനങ്ങളാണ് താരം മറികടന്നത്.
നിതീഷ് കുമാര്‍ റെഡ്ഡി 255 സ്ഥാനങ്ങള്‍ മറികടന്ന് 72-ാമതെത്തി. അന്താരാഷ്ട്ര ടി20യിലെ താരത്തിന്റെ അരങ്ങേറ്റം ഈ പരമ്പരയിലൂടെയായിരുന്നു.
ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാമതുണ്ട്. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട്, പാക് താരം ബാബര്‍ അസം എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.