മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറാകും. ജിതേഷ് ശര്‍മയാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. മയങ്ക് യാദവ് ടീമിലെ പുതുമുഖമായി. ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ചു.
ടീം: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ ആറിന് ഗ്വാളിയോറില്‍ തുടങ്ങും. ഒമ്പതിന് ഡല്‍ഹിയിലും, 12ന് ഹൈദരാബാദിലുമാണ് പിന്നീടുള്ള മത്സരങ്ങള്‍.