ഡര്‍ബന്‍: രാജ്യാന്തര ടി20യില്‍ തുടര്‍ സെഞ്ചുറികളുമായി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 47 പന്തിലാണ് താരം തന്റെ രണ്ടാം ടി20 സെഞ്ചുറി നേടിയത്.
ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ സഞ്ജു 50 പന്തില്‍ 107 റണ്‍സെടുത്ത് താരം പുറത്തായി. പത്ത് സിക്‌സും, ഏഴ് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
എന്‍ക്വാബ പീറ്ററിനെ സിക്‌സ് പായിക്കാനുള്ള ശ്രമമാണ് ഔട്ടില്‍ കലാശിച്ചത്. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ക്യാച്ചെടുത്ത് സഞ്ജു പുറത്തായി.
നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.