/sathyam/media/media_files/f7YrmsW29kqgRDCvd4Bv.jpg)
മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം. പരിക്കേറ്റ നിതീഷ് റെഡ്ഢിക്ക് പകരം ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. നിലവില്‍ ടി20 ലോകകപ്പ് ടീമില്‍ ഭാഗമാണ് ദുബെ.
ശുഭ്മന്‍ ഗില്ലാണ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മ, ധ്രുവ് ജൂറല്‍, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ടി20 ടീമിലെ പുതുമുഖങ്ങളാണ്.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ധ്രുവ് ജൂറല്‍, ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജൂലൈ ആറിനാണ്. 7, 10, 13, 14 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് എല്ലാ മത്സരങ്ങളും ആരംഭിക്കും.