വനിതാ ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയ്ക്ക് നിരാശ; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

New Update
ind w vs sa w test

ബെംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന വനിതാ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം: സ്‌കോര്‍: ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റിന് 603, രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 266, രണ്ടാം ഇന്നിംഗ്‌സില്‍ 373.

Advertisment

197 പന്തില്‍ 205 റണ്‍സെടുത്ത ഷഫാലി വര്‍മയുടെയും, 161 പന്തില്‍ 149 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ജെമിമ റോഡ്രിഗസ് (94 പന്തില്‍ 55), ഹര്‍മന്‍പ്രീത് കൗര്‍ (115 പന്തില്‍ 69), റിച്ച ഘോഷ് (90 പന്തില്‍ 86) എന്നിവരും തിളങ്ങി. 141 പന്തില്‍ 74 റണ്‍സ് നേടിയ മരിസന്നെ കാപ്പും, 164 പന്തില്‍ 65 റണ്‍സ് നേടിയ സുനെ ലൂസും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊരുതി. എട്ട് വിക്കറ്റെടുത്ത സ്‌നേഹ് റാണയുടെ ബൗളിംഗാണ് ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ത്തത്.

314 പന്തില്‍ 122 റണ്‍സ് നേടിയ ലൗറ വോള്‍വാര്‍ഡ്ട്, 203 പന്തില്‍ 109 റണ്‍സ് നേടിയ സുനെ ലൂസ്, 185 പന്തില്‍ 61 റണ്‍സ് നേടിയ നദൈന്‍ ഡി ക്ലാര്‍ക്ക് എന്നിവര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്വാദ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ട് ഇന്നിംഗ്‌സുകളിലുമായി സ്‌നേഹ റാണ സ്വന്തമാക്കിയത് 10 വിക്കറ്റുകളാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍മാരായ ശുഭ എസും (26 പന്തില്‍ 13), ഷഫാലി വര്‍മയും (30 പന്തില്‍ 24) പുറത്താകാതെ നിന്നു.

Advertisment