ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകിയില്ല; ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ

സ്പോര്‍ട്സ് ഡസ്ക് & Neenu
Updated On
New Update
1422270-untitled-1.webp

ഡൽഹി: ഒളിംപിക് മെഡൽ ജേതാവും ഗുസ്തി താരവുമായി ബജ്‌റംഗ് പൂനിയയ്ക്ക് വീണ്ടും സസ്‌പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താരത്തെ സസ്പെൻഡ് ചെയ്തത്. ഉത്തേജക വിരുദ്ധ നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി പൂനിയയെ സസ്‌പെൻഡ് ചെയ്തത്.

Advertisment

നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പൂനിയയുടെ സസ്പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. പിന്നാലെയാണ് നാഡയുടെ അടുത്ത നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാംപിൾ നൽകാൻ താരം വിസമ്മതിച്ചതാണ് സസ്പെൻഷനു കാരണമെന്നു നാഡ പറയുന്നു. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു.

സസ്പെൻഷൻ ചെയ്തുള്ള അറിയിപ്പ് താരത്തിനു ലഭിച്ചതായി ബജ്റംഗിന്റെ അഭിഭാഷകൻ വ്യക്തമാക്കി. കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും. താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പറഞ്ഞു.

 

Advertisment