മുംബൈ: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എ വനിതകളുടെ മൾട്ടി ഫോർമാറ്റ് പര്യടനത്തിനുള്ള 18 അംഗ ടീമിനെ വനിതാ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും, ഒരു ചതുര്‍ദിന മത്സരവും അടങ്ങുന്നതാണ് പര്യടനം.
മലയാളിതാരം മിന്നു മണിയാണ് ക്യാപ്റ്റന്‍. മറ്റൊരു മലയാളിതാരമായ സജന സജീവനും ടീമിലുണ്ട്.
സ്‌ക്വാഡ്: മിന്നു മണി (ക്യാപ്റ്റന്‍), ശ്വേത സെഹ്‌രാവത് (വൈസ് ക്യാപ്റ്റന്‍), പ്രിയ പുനിയ, ശുഭ സതീഷ്, തേജൽ ഹസബ്‌നിസ്, കിരൺ നവഗിരെ, സജന സജീവൻ, ഉമാ ചേത്രി, ശിപ്ര ഗിരി, രാഘവി ബിഷ്ത്, സൈക ഇസ്ഹാഖ്, മന്നത്ത് കശ്യപ്, തനൂജ കൻവാർ, പ്രിയ മിശ്ര, മേഘ്‌ന സിംഗ്, സയാലി സത്ഘരെ, ഷബ്‌നം ഷക്കീൽ, എസ്. യശശ്രീ.
അന്തിമ ടീമിന്റെ ഭാഗമാകാന്‍ ഷബ്‌നം ഷക്കീല്‍ ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. സൈമ താക്കൂറാണ് സ്റ്റാൻഡ്ബൈ താരം. ടി20 പരമ്പര ഓഗസ്റ്റ് ഏഴ് മുതല്‍ 11 വരെ തീയതികളിലും, ഏകദിനം 14 മുതല്‍ 18 വരെയും, ചതുര്‍ദിനം 22 മുതല്‍ 25 വരെയും നടക്കും.