ദോഹ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്ത്. ഇന്ന് നടന്ന നിര്‍ണായക പോരാട്ടത്തില്‍ ഖത്തറിനോട് ഇന്ത്യ 2-1ന് പരാജയപ്പെട്ടു. 37-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെ നേടിയ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്.
73-ാം മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധിച്ചു. പിന്നാലെ യൂസഫ് അയ്‌മെന്‍ നേടിയ വിവാദ ഗോളിലൂടെ ഖത്തര്‍ ഒപ്പമെത്തി. ഗോള്‍ലൈന്‍ കടന്ന് മൈതാനത്തിന് പുറത്തുപോയ പന്താണ് വലക്കുള്ളിലെത്തിച്ചതെങ്കിലും റഫി ഗോള്‍ അനുവദിച്ചു.85-ാം മിനിറ്റില്‍ അഹമ്മദ് അല്‍ റാവിയും ഗോള്‍ നേടിയതോടെ ഖത്തര്‍ ഇന്ത്യയുടെ സ്വപ്‌നം തകര്‍ത്ത് മുന്നിലെത്തി.