അഹമ്മദാബാദ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റര്‍മാര്‍ വന്നപോലെ പവലിയനിലേക്ക് മടങ്ങി. 17.3 ഓവറില്‍ വെറും 89 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റാഷിദിന് പുറമെ രാഹുല്‍ തെവാട്ടിയയും (10), സായ് സുദര്‍ശനു(12)മാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍.
ഡല്‍ഹിയുടെ ബൗളര്‍മാരെല്ലാം തിളങ്ങി. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും, ഇഷാന്ത് ശര്‍മയും, ട്രിസ്റ്റണ്‍ സ്റ്റബ്‌സും രണ്ട് വിക്കറ്റ് വീതവും, ഖലീല്‍ അഹമ്മദും, അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപ് യാദവിന് മാത്രമാണ് വിക്കറ്റ് വീഴ്ത്താനാകാത്തത്. എങ്കിലും താരം റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു. നാലോവറില്‍ 16 റണ്‍സ് മാത്രമാണ് കുല്‍ദീപ് വഴങ്ങിയത്.
വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ക്യാച്ചെടുത്ത താരം, തകര്‍പ്പന്‍ രണ്ട് സ്റ്റമ്പിംഗും നടത്തി.