ആദ്യ പത്തോവറില്‍ പഞ്ചാബ് തീപ്പൊരി; അവസാന ഓവറുകളില്‍ ആ തീ അണഞ്ഞു; ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗവിന് ജയം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 21 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചു. നാലോവറില്‍ മൂന്ന് വിക്കറ്റ് പിഴുത മയങ്ക് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

New Update
ipl lsg vs pbks

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 21 റണ്‍സിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചു. സ്‌കോര്‍: ലഖ്‌നൗ-20 ഓവറില്‍ എട്ട് വിക്കറ്റിന് 199. പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 178.

Advertisment

38 പന്തില്‍ 54 റണ്‍സ് നേടിയ ക്വിന്റോണ്‍ ഡി കോക്ക്, 21 പന്തില്‍ 42 റണ്‍സ് നേടിയ നിക്കോളാസ് പുരന്‍, പുറത്താകാതെ 22 പന്തില്‍ 42 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്‌നൗ മികച്ച സ്‌കോര്‍ അടിച്ചെടുത്ത്. പഞ്ചാബിനു വേണ്ടി സാം കറണ്‍ മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (50 പന്തില്‍ 70), ജോണി ബെയര്‍സ്‌റ്റോ(29 പന്തില്‍ 42)യും തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. 11.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 102 റണ്‍സ് എന്ന നിലയില്‍ നിന്നാണ് പഞ്ചാബ് നിലംപതിച്ചത്. പിന്നീട് വന്ന ബാറ്റര്‍മാരില്‍ പുറത്താകാതെ 17 പന്തില്‍ 28 റണ്‍സെടുത്ത ലിയം ലിവിങ്സ്റ്റണ്‍ മാത്രമാണ് തിളങ്ങിയത്.

നാലോവറില്‍ മൂന്ന് വിക്കറ്റ് പിഴുത മയങ്ക് യാദവാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment