/sathyam/media/media_files/RIWvOh6AiKBPR7tbJsAR.jpg)
ഗുവാഹത്തി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. മഴ മൂലം മത്സരം ഏഴ് ഓവറാക്കി പുനക്രമീകരിച്ചിരുന്നു. എന്നാല്‍ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താനുള്ള രാജസ്ഥാന്റെ പ്രതീക്ഷയും ഇതോടെ പൊലിഞ്ഞു.
പ്ലേ ഓഫ് ചിത്രം
മെയ് 21ന് നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാമതുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക്.
മെയ് 22ന് മൂന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തോല്‍ക്കുന്ന ടീം പുറത്താകും.
മെയ് 24ന് നടക്കുന്ന പോരാട്ടത്തില്‍ കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടത്തില്‍ തോറ്റ ടീമും, രാജസ്ഥാന്‍-ബെംഗളൂരു മത്സരത്തില്‍ ജയിച്ച ടീമും ഏറ്റുമുട്ടും. വിജയികള്‍ ഫൈനലില്‍. മെയ് 26ന് ഫൈനല്‍ പോരാട്ടം.