New Update
/sathyam/media/media_files/BJ55EppYoYrZtkwICO9i.jpg)
ഹൈദരാബാദ്: അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു.
Advertisment
49 പന്തില്‍ 77 റണ്‍സെടുത്ത റിയാന്‍ പരാഗ്, 40 പന്തില്‍ 67 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍, 15 പന്തില്‍ 27 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ എന്നിവര്‍ രാജസ്ഥാന്റെ പോരാട്ടത്തിന് കുതിപ്പേകി. ജോസ് ബട്ട്‌ലറും, സഞ്ജു സാംസണും പൂജ്യത്തിന് പുറത്തായി. ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സും, ടി നടരാജനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.