ഇറാനി ട്രോഫി: റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ റുതുരാജ് നയിക്കും, ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പര്‍, സഞ്ജുവിനെ ഒഴിവാക്കി, താരത്തെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു

New Update
ruturaj gaikwad

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. റുതുരാജ് ഗെയ്ക്‌വാദാണ് ക്യാപ്റ്റന്‍. അഭിമന്യു ഈശ്വരന്‍ വൈസ് ക്യാപ്റ്റനാകും. ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറല്‍ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചെങ്കിലും മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ല.

Advertisment

സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇറാനി ട്രോഫി നടക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത് ഒക്ടോബര്‍ ആറിനും. ഋഷഭ് പന്തിന് ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കുമെന്നും, സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. പൃഥി ഷാ, ശ്രേയസ് അയ്യര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളും മുംബൈ ടീമിലുണ്ട്.

റെസ്റ്റ് ഓഫ് ഇന്ത്യ ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, ഇഷാൻ കിഷൻ, മാനവ് സുത്താർ, സരൻഷ് ജെയിൻ, പ്രസിദ്ധ്‌ കൃഷ്ണ, മുകേഷ് കുമാർ, യാഷ് ദയാൽ, റിക്കി ഭുയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.

മുംബൈ ടീം: അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ആയുഷ് മാത്രെ, മുഷീർ ഖാൻ, ശ്രേയസ് അയ്യർ, സിദ്ധേഷ് ലാഡ്, സൂര്യൻഷ് ഷെഡ്‌ഗെ, ഹാർദിക് താമോർ, സിദ്ധാന്ത് അദ്ധാത്റാവു, ഷംസ് മുലാനി, തനുഷ് കൊട്ടിയാൻ, ഹിമാൻഷു സിംഗ്, ഷാർദുൽ താക്കൂർ, മോഹിത് അവസ്തി, മോഹിത് അവസ്തി, ജുനേദ് ഖാൻ, റോയ്‌സ്റ്റൺ ഡയസ്, സർഫറാസ് ഖാൻ, ശിവം ദുബെ.

Advertisment