ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിക്ക് ജയം. മുംബൈ സിറ്റിയെ 3-2ന് ജംഷെദ്പുര്‍ എഫ്‌സി തോല്‍പിച്ചു.
18-ാം മിനിറ്റില്‍ നികോസ് കരേലിസ് നേടിയ ഗോളിലൂടെ മുംബൈയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 36-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ വല കുലുക്കിയതോടെ ജംഷെദ്പുര്‍ മത്സരത്തില്‍ ഒപ്പമെത്തി.
44, 50 മിനിറ്റുകളില്‍ ജാവി ഹെര്‍ണാണ്ടസ് വല ഗോളുകള്‍ നേടിയതോടെ ജംഷെദ്പുര്‍ മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചു. 77-ാം മിനിറ്റില്‍ യൊല്‍ വാന്‍ നീഫ് മുംബൈയുടെ രണ്ടാം ഗോള്‍ നേടി.