New Update
/sathyam/media/media_files/9Y4KRPB88UgRIB488Fw3.jpg)
ബാര്‍ബഡോസ്: എത്ര ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും, അതിലും കുറഞ്ഞ സ്‌കോറില്‍ എതിര്‍ടീമിനെ തളയ്ക്കാമെന്ന ആത്മവിശ്വാസമാണ് ഇന്ത്യയുടെ കരുത്ത്. പേസര്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യമാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്. ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ബുംറയാണ് ടൂര്‍ണമെന്റിലെ താരം.
Advertisment
15 വിക്കറ്റാണ് താരം ലോകകപ്പില്‍ പിഴുതത്. യുഎസിനെതിരെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്നത്. ടി20 ലോകകപ്പില്‍ താരത്തിന്റെ പ്രകടനം ഇങ്ങനെ: (എതിര്‍ടീം-എറിഞ്ഞ ഓവര്‍-വഴങ്ങിയ റണ്‍സ്-വിക്കറ്റ് എന്ന ക്രമത്തില്‍)
അയര്‍ലന്‍ഡ്-3-6-2
പാകിസ്ഥാന്‍-4-14-3
യുഎസ്-4-25-0
അഫ്ഗാനിസ്ഥാന്‍-4-7-3
ബംഗ്ലാദേശ്-4-13-2
ഓസ്‌ട്രേലിയ-4-29-1
ഇംഗ്ലണ്ട്-2.4-12-2
ദക്ഷിണാഫ്രിക്ക-4-18-2