Advertisment

ശ്ശെടാ, ഇത് എന്ത് മറിമായം ? കെ.എല്‍. രാഹുല്‍ ടീമിലുണ്ട്; പക്ഷേ, ക്യാപ്റ്റനല്ല ! കാരണം ഇതാണ്‌

രാഹുല്‍ ഇന്ന് കളിക്കുന്നത് ഇംപാക്ട് പ്ലെയറായിട്ടായിരിക്കും എന്ന് പുരന്‍ വ്യക്തമാക്കിയിരുന്നു. പുരന്‍ പറഞ്ഞത് പോലെ തന്നെ, ലഖ്‌നൗ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ രാഹുലിനെ പിന്‍വലിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
kl rahul

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടത്തില്‍, ലഖ്‌നൗവിനെ നയിക്കുന്നത് നിക്കോളാസ് പുരന്‍. കെ.എല്‍. രാഹുല്‍ ടീമിലുണ്ടായിട്ടും, പുരന്‍ എങ്ങനെ ക്യാപ്റ്റനായെന്ന ചോദ്യം സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി.

Advertisment

ഒടുവില്‍ ടോസിന്റെ സമയത്ത് പുരന്‍ തന്നെ കാരണം വ്യക്തമാക്കി. രാഹുല്‍ പരിക്ക് മാറി തിരിച്ചെത്തിയതാണെന്നും, നീണ്ട ടൂര്‍ണമെന്റിനിടയില്‍ അദ്ദേഹത്തിന് ഒരു ഇടവേള നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നെന്ന് പുരന്‍ വ്യക്തമാക്കിയതോടെ സമൂഹമാധ്യമങ്ങളിലെ ആ ചര്‍ച്ചയും അങ്ങ് അവസാനിച്ചു.

രാഹുല്‍ ഇന്ന് കളിക്കുന്നത് ഇംപാക്ട് പ്ലെയറായിട്ടായിരിക്കും എന്ന് പുരന്‍ വ്യക്തമാക്കിയിരുന്നു. പുരന്‍ പറഞ്ഞത് പോലെ തന്നെ, ലഖ്‌നൗ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ രാഹുലിനെ പിന്‍വലിച്ചു. പകരം നവീന്‍ ഉള്‍ഹഖ് അന്തിമ ഇലവനിലുമെത്തി. മത്സരത്തില്‍ ഓപ്പണറായി ബാറ്റിംഗിന് ഇറങ്ങിയ രാഹുലിന് 15 റണ്‍സ് മാത്രമാണ് എടുക്കാനായത്.

Advertisment