/sathyam/media/media_files/0WPc4XQ7hnzxU1GXbxCB.jpg)
kuldeep and jadeja
ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ചേർന്നപ്പോൾ ഇന്നലെ പിറന്നത് ഒരു അപൂർവ റെക്കോർഡ്. ഇരുവരും ചേർന്ന് ഏകദിന മത്സരങ്ങളിൽ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർമാരായി. വ്യാഴാഴ്ച ബാർബഡോസിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിലാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. ജഡേജ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് മൂന്ന് ഓവറിൽ 4/6 എന്ന കണക്കുമായി ഇന്ത്യൻ ബൗളർമാരിൽ മികച്ചു നിന്നു.
“ഇതൊരു സീമിംഗ് പറുദീസയായിരിക്കുമെന്ന് ഞാൻ കരുതി, ഞങ്ങളുടെ ഭാഗത്ത് നിന്ന് 7 വിക്കറ്റ് കിട്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ സ്പിന്നറുമാരായ ഞങ്ങൾക്ക് വളരെ അനുകൂലമായ സാഹചര്യങ്ങളാണ് ഇന്നലെ വന്നത്. അദ്ദേഹവുമായി ചേർന്ന് വിക്കറ്റുകൾ എടുക്കാൻ പറ്റിയതിൽ വലിയ സന്തോഷം.” കുൽദീപ് മത്സരശേഷം പറഞ്ഞു.
കുൽദീപും ജഡേജയും ചേർന്നാണ് വെസ്റ്റ് ഇൻഡീസ് ടീമിന്റെ പരാജയത്തിന്റെ പ്രധാന സൂത്രധാരൻ, ഇന്ത്യ 27 ഓവറിലധികം ശേഷിക്കെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് കുതിച്ചു. അതെ സമയം ഇതുവരെ ആരാധകർ കാണാത്ത ബാറ്റിംഗ് ഓർഡറിൽ വൻ പരീക്ഷണം നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിൻറെ ജയം സ്വന്തമാക്കി. 115 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
ബൗളിംഗിൽ മൂന്ന് ഓവറിൽ 6 റൺസിന് നാല് വിക്കറ്റുമായി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ ബാറ്റിംഗിൽ 46 പന്തിൽ 52 റൺസുമായി ഇഷാൻ കിഷൻ താരമായി. സൂപ്പർ താരമായ കോഹ്‌ലി ബാറ്റ് ചെയ്യാൻ പോലും ഇറങ്ങാത്ത മത്സരത്തിൽ നായകൻ രോഹിത് ഏഴാമതാണ് ബാറ്റ് ചെയ്തത്. ചെറിയ സ്കോർ പിന്തുടരുന്നതിനാലാകണം എല്ലാവര്ക്കും അവസരം നല്കാൻ ഇന്ത്യ ഇത്തരം ഒരു പരീക്ഷണം നടത്തിയത്. എന്നാൽ അത് വേണ്ടത്ര വിജയിച്ചില്ല.