ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായ മുഹമ്മദ് സിറാജിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ സിറാജുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രേവന്ത് റെഡ്ഢി ഇക്കാര്യം പ്രഖ്യാപിച്ചത്.
സിറാജിന് താമസസ്ഥലം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലോ സമീപപ്രദേശങ്ങളിലോ താമസത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. താരത്തിന് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.