/sathyam/media/media_files/GnpyMtA14AiQVj15FyDH.jpg)
indian team
ഐസിസി ലോകകപ്പ് 2023 ഒക്ടോബര്‍ 5 ന് ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. ടൂര്‍ണമെന്റില്‍ പത്ത് ടീമുകള്‍ പരസ്പരം ഗുസ്തി പിടിക്കുകയും കിരീടത്തിനായി പോരാടുകയും ചെയ്യും. കഴിഞ്ഞ എഡിഷനില്‍ ഇന്ത്യ ഐസിസി ലോകകപ്പിന്റെ സെമിയില്‍ എത്തിയിരുന്നു. ഇത്തവണ സ്വന്തം മണ്ണില്‍ ട്രോഫി നേടാനാണ് നീലപ്പടയുടെ ലക്ഷ്യം. രോഹിത് ശര്‍മ്മയുടെ കീഴില്‍, ടൂര്‍ണമെന്റില്‍ മറ്റെല്ലാ എതിരാളികളെയും തകര്‍ക്കാന്‍ കഴിയുന്ന മികച്ച ടീമിനെയാകും ഇന്ത്യ അണിനിരത്തുക.
ഐസിസി ലോകകപ്പ് 2023 പല മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാരുടെയും ഭാവി തീരുമാനിക്കും. ടൂര്‍ണമെന്റില്‍ അവരെ തിരഞ്ഞെടുത്തില്ലെങ്കില്‍, 50 ഓവര്‍ ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പിക്കാം. അതിനാല്‍, ടൂര്‍ണമെന്റില്‍ എടുത്തില്ലെങ്കില്‍ അവര്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കാം.
ഐസിസി ലോകകപ്പ് 2023 സ്‌ക്വാഡ് പ്രഖ്യാപനത്തോടെ ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും. ദിനേശ് കാര്‍ത്തിക്, രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ലോകകപ്പ് ടീമില്‍ ഇടംലഭിച്ചില്ലെങ്കില്‍ മുന്നോട്ട് വലിയ പ്രതീക്ഷ വയ്‌ക്കേണ്ടിവരില്ല. അതിനാല്‍ തന്നെ 35 പിന്നിട്ട ഈ താരങ്ങള്‍ വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
അവര്‍ക്ക് പകരക്കാരെ ഇതിനോടകം തന്നെ ഇന്ത്യ ലിമിറ്റഡ് ഓവറുകളില്‍ കണ്ടെത്തി കഴിഞ്ഞു. എങ്കിലും ആര്‍ അശ്വിന് ടെസ്റ്റില്‍ ടീമിനൊപ്പം ഇനിയും കുറേക്കൂടി തുടരാനാകും. ദിനേശ് കാര്‍ത്തിക്കിന് ഇനി ഒരു ഫോര്‍മാറ്റിലേക്കും അവസരം ലഭിച്ചേക്കില്ല. ധവാന്റെ കാര്യവും വ്യത്യസ്തമാവില്ല.