/sathyam/media/media_files/dqLMQujFQOmhXytZ72CD.jpg)
ഐപിഎല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. എംഎസ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. റുതുരാജ് ഗെയ്ക്വാദ് ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.
ക്യാപ്റ്റന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറിയ ധോണി അടുത്ത മത്സരത്തിന് മുമ്പുള്ള ചെറിയ ഇടവേള തിയേറ്ററിലെത്തി സിനിമ കണ്ടാണ് ചെലവഴിച്ചത്. സൂപ്പര്‍ഹിറ്റ് മലയാളച്ചിത്രമായ 'മഞ്ഞുമ്മല്‍ ബോയ്‌സാ'ണ് സഹതാരം ദീപക് ചഹറിനൊപ്പം ധോണി തിയേറ്ററിലെത്തി കണ്ടതെന്നാണ് റിപ്പോര്‍ട്ട്.
MS Dhoni and Deepak Chahar watched #ManjummelBoys at Sathyam last night - lucky fans caught a glimpse of the #CSK stars!pic.twitter.com/9MC8AYZa0k
— Siddarth Srinivas (@sidhuwrites) March 24, 2024
സത്യം സിനിമാസില്‍ നിന്ന് ധോണി ടീം അംഗങ്ങളായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് സൂപ്പര്‍ ഹിറ്റായിരുന്നു.