വനിതാ ടി20 ലോകകപ്പ് കിരീടം ചൂടി ന്യൂസിലന്‍ഡ്; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു

വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ജേതാക്കള്‍

New Update
new zealand women t20 world cup winners

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ജേതാക്കള്‍. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. കിരീടനേട്ടത്തിന് 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

Advertisment

ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത അമെലിയ കെറാണ് കീവീസിനെ കിരീടനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 38 പന്തില്‍ 43 റണ്‍സെടുത്ത താരമായിരുന്നു ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. കൂടാതെ, ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റുകളും കെര്‍ പിഴുതെടുത്തു.

31 പന്തില്‍ 32 റണ്‍സ് നേടിയ സുസി ബേറ്റ്‌സ്, 28 പന്തില്‍ 38 റണ്‍സ് നേടിയ ബ്രൂക്ക് ഹലിഡേ എന്നിവരും ന്യൂസിലന്‍ഡിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നൊങ്കുലുലേക്കോ മ്ലാബ രണ്ട് വിക്കറ്റ് വീതവും, അയബൊങ്ക ഖാക്ക, ക്ലോയ് ട്രയോണ്‍, നദിന്‍ ഡി ക്ലര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

27 പന്തില്‍ 33 റണ്‍സ് നേടിയ ലൗറ വോള്‍വാര്‍ട്ടാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡിനു വേണ്ടി കെറിനെ കൂടാതെ റോസ്‌മേരി മെയറും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഈഡന്‍ കഴ്‌സണ്‍, ബ്രൂക്കി ഹലിഡേ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Advertisment