കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം ഭേദപ്പെട്ട നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ് കേരളം.
162 പന്തില്‍ 84 റണ്‍സെടുത്ത ജലജ് സക്‌സേനയും, 205 പന്തില്‍ 64 റണ്‍സെടുത്ത സല്‍മാന്‍ നിസാറുമാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കേരളത്തെ കരകയറ്റിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍, സല്‍മാനും, മുഹമ്മദ് അസ്ഹറുദ്ദീനു(48 പന്തില്‍ 30)മാണ് ക്രീസില്‍.
ആറു വിക്കറ്റിന് 83 റണ്‍സ് എന്ന നിലയില്‍ പതറിയപ്പോഴാണ് സക്‌സേന-സല്‍മാന്‍ സഖ്യം കേരളത്തിനായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് വിക്കറ്റെടുത്ത ഇഷാന്‍ പോറലാണ് കേരള ബാറ്റര്‍മാരെ ഞെട്ടിച്ചത്.