/sathyam/media/media_files/x2RhiMpgeMrwBSFcuBuF.jpg)
മുംബൈ: ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ടി20 ലോകകപ്പ് വിജത്തിനുശേഷം രോഹിത്തും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും വിശ്രമം എടുക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുല്‍ ഇന്ത്യന്‍ നായകനാകുമെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യ ആറ് ഏകദിനങ്ങളില്‍ മാത്രമെ കളിക്കുന്നുള്ളൂവെന്നതിനാല്‍ രോഹിത് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ തയാറാവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച കോലിയും രോഹിത്തും ജഡേജയും ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമെ ഇനി ഇന്ത്യക്കായി കളിക്കു. ടി20 ലോകകപ്പിനുശേഷം ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ പോയ വിരാട് കോലി സെപ്റ്റംബറില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മാത്രമെ ഇനി ഇന്ത്യന്‍ ടീമിനൊപ്പം ചേരൂ എന്നാണ് റിപ്പോര്‍ട്ട്.