വമ്പന്‍ അവസരം കളഞ്ഞുകുളിച്ചു; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഒരു റണ്‍സിന് പുറത്ത്‌

ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഓപ്പണറായാണ് താരം കളത്തിലിറങ്ങിയത് : Sanju Samson

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
1sanju samson

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ അന്തിമ ഇലവനിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് മലയാളിതാരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ആറു പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഓപ്പണറായാണ് താരം കളത്തിലിറങ്ങിയത്.