New Update
/sathyam/media/media_files/ZBzERm445oqrKoD87zgh.jpg)
ഹൈദരാബാദ്: അന്താരാഷ്ട്ര ടി20യില്‍ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്.
Advertisment
40 പന്തിലായിരുന്നു സെഞ്ചുറി നേടിയത്. 9 ഫോറുകളുടെയും, 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സെഞ്ചുറി നേട്ടം. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ചു പായിച്ചത്.
47 പന്തില്‍ 111 റണ്‍സെടുത്ത് താരം പുറത്തായി. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മഹെദി ഹസന്‍ ക്യാച്ചെടുത്ത് സഞ്ജു പുറത്തായി. 11 ഫോറും, എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.