/sathyam/media/media_files/iI8bnl6aVDCDHRura8Y4.jpg)
മുംബൈ: സഞ്ജു സാംസണ്‍, വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ താരങ്ങള്‍ക്ക് ടി20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ ജൂണ്‍ ഒന്നിന് നടക്കുന്ന സന്നാഹ മത്സരം നഷ്ടമായേക്കും. ലോകകപ്പിനായി യുഎസിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ചില്‍ ഇവര്‍ ഉള്‍പ്പെട്ടില്ല. രണ്ടാം ബാച്ചിനൊപ്പവും സഞ്ജുവും കോഹ്ലിയുമുണ്ടാകില്ല. കോഹ്ലി 30ന് യുഎസിലേക്ക് തിരിക്കും. സഞ്ജു എന്നാണ് പോകുന്നതെന്ന് വ്യക്തമല്ല.
ദുബായിലെ സ്വകാര്യ ആവശ്യം മുന്‍നിര്‍ത്തിയാണ് സഞ്ജു പുറപ്പെടാന്‍ വൈകുന്നത്. ഇക്കാര്യം താരം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. തനിക്കും വൈകി മാത്രമേ ടീമിനൊപ്പം ചേരാന്‍ സാധിക്കൂവെന്ന് കോഹ്ലിയും അറിയിച്ചു. താരങ്ങളുടെ അപേക്ഷ ബിസിസിഐയും അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശിവം ദുബെ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവരും സപ്പോർട്ട് സ്റ്റാഫും ശനിയാഴ്ച രാത്രി പുറപ്പെട്ടിരുന്നു.