/sathyam/media/media_files/iI8bnl6aVDCDHRura8Y4.jpg)
ടി20 ലോകകപ്പില്‍ ഇടം നേടിയതിനെക്കുറിച്ച് പ്രതികരിച്ച് മലയാളി താരം സഞ്ജു സാംസണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട വീഡിയോയിലാണ് ലോകകപ്പ് ടീമിലെത്തിയതിനെക്കുറിച്ച് മനസ് തുറന്നത്. ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടത് വളരെ വൈകാരികമായ ഒന്നായിരുന്നുവെന്ന് താരം പറഞ്ഞു.
സത്യത്തിൽ താൻ അധികം പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവാണെന്ന് അറിയാമായിരുന്നു. തിരഞ്ഞെടുക്കപ്പെടാന്‍ ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും തനിക്കറിയാമായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
''അതുകൊണ്ട് ഫോണ്‍ മാറ്റിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഫോണ്‍ പൂര്‍ണമായും ഞാന്‍ ഒഴിവാക്കി. കഴിഞ്ഞ 2-3 മാസമായി എൻ്റെ ഫോൺ ഓഫാണ്. കളിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം.
എൻ്റെ ടീമിന് വേണ്ടി അവിടെ (ഐപിഎല്‍) പോയി മികച്ച പ്രകടനം നടത്താനും മത്സരങ്ങൾ ജയിക്കാനുമാകണം. അത് എന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തിക്കാൻ സഹായിക്കും. ലോകകപ്പിനായി ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് പ്രത്യേകത നിറഞ്ഞതാണ്'', സഞ്ജു പറഞ്ഞു.