ദക്ഷിണാഫ്രിയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍; രണ്ടാം ഏകദിന മത്സരത്തില്‍ നാലു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം; മിന്നും ഫോം തുടര്‍ന്ന് സ്മൃതി മന്ദാന

120 പന്തില്‍ 136 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെയും, പുറത്താകാതെ 88 പന്തില്‍ 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്

New Update
smriti mandhana

ബെംഗളൂരു: അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ നാലു റണ്‍സിന് കീഴടക്കി ഇന്ത്യ. സ്‌കോര്‍: ഇന്ത്യ-50 ഓവറില്‍ മൂന്ന് വിക്കറ്റിന് 325. ദക്ഷിണാഫ്രിക്ക-50 ഓവറില്‍ ആറു വിക്കറ്റിന് 321. മൂന്ന് മത്സരങ്ങളടങ്ങിയ വനിതാ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരം 23ന് നടക്കും. 

Advertisment

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 120 പന്തില്‍ 136 റണ്‍സ് നേടിയ സ്മൃതി മന്ദാനയുടെയും, പുറത്താകാതെ 88 പന്തില്‍ 103 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. ആദ്യ മത്സരത്തിലും സ്മൃതി സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി നൊങ്കുലുലേക്കോ മ്ലാബ രണ്ട് വിക്കറ്റ് വീഴ്ത്തി.

പുറത്താകാതെ 135 പന്തില്‍ 135 റണ്‍സ് നേടിയ ലൗറ വോള്‍വാര്‍ട്ട്, 94 പന്തില്‍ 114 റണ്‍സ് നേടിയ മരിസന്നെ കാപ്പ് എന്നിവരുടെ മികവില്‍ അവസാന പന്ത് വരെ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും ഇന്ത്യന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി.

Advertisment