പ്ലേ ഓഫ് പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സ് പുറത്തായതിന് പിന്നാലെ, ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. നിര്‍ണായക മത്സരത്തില്‍ 11 പന്തില്‍ 10 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു. ഇതാണ് ഗവാസ്‌കറിനെ ചൊടിപ്പിച്ചത്.
ടീമിനെ വിജയിപ്പിക്കാനോ, കിരീടം നേടിക്കൊടുക്കാനോ കഴിയുന്നില്ലെങ്കില്‍ 500 റൺസ് നേടിയിട്ട് എന്ത് പ്രയോജനമെന്ന് ഗവാസ്‌കര്‍ ചോദിച്ചു. സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ ഗ്ലാമറസ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ ഇടം ലഭിക്കാത്തത് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷന്‍ കാരണമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
"അദ്ദേഹത്തിൻ്റെ ഷോട്ട് സെലക്ഷൻ മികച്ചതായിരുന്നുവെങ്കിൽ, അദ്ദേഹത്തിൻ്റെ ഇന്ത്യൻ കരിയറും നീണ്ടുനിൽക്കുമായിരുന്നു. ടി20 ലോകകപ്പിൽ അദ്ദേഹത്തിന് ലഭിച്ച അവസരം, അദ്ദേഹം അത് രണ്ട് കൈകൊണ്ടും പിടിച്ചെടുക്കുകയും തൻ്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഗവാസ്‌കർ കൂട്ടിച്ചേർത്തു.