Advertisment

ബൗളര്‍മാര്‍ വാണു, ബാറ്റര്‍മാര്‍ വീണു; പാകിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ; ആറു റണ്‍സിന്റെ തകര്‍പ്പന്‍ ജയം

മറികടക്കേണ്ടത് 119 എന്ന ചെറിയ സ്‌കോര്‍ മാത്രം. അനായാസം മറികടക്കാമെന്ന ധാരണയില്‍ ബാറ്റിംഗിന് ഇറങ്ങിയ പാക് താരങ്ങള്‍ക്ക് തെറ്റി. ഇന്ത്യന്‍ ബൗളിംഗിനെ നേരിടാനാകാതെ പാക് ബൗളര്‍മാര്‍ നിഷ്പ്രഭമായപ്പോള്‍ ഇന്ത്യയ്ക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
india vs pak

ന്യുയോര്‍ക്ക്: മറികടക്കേണ്ടത് 119 എന്ന ചെറിയ സ്‌കോര്‍ മാത്രം. അനായാസം മറികടക്കാമെന്ന ധാരണയില്‍ ബാറ്റിംഗിന് ഇറങ്ങിയ പാക് താരങ്ങള്‍ക്ക് തെറ്റി. ഇന്ത്യന്‍ ബൗളിംഗിനെ നേരിടാനാകാതെ പാക് ബൗളര്‍മാര്‍ നിഷ്പ്രഭമായപ്പോള്‍ ഇന്ത്യയ്ക്ക് ആറു റണ്‍സ്‌ വിക്കറ്റ് ജയം. സ്‌കോര്‍: ഇന്ത്യ 19 ഓവറില്‍ 119, പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 113.

Advertisment

പാക് നായകന്‍ ബാബര്‍ അസമിന് ടോസ് ലഭിച്ചത് ഇന്ത്യയ്ക്ക് അശുഭവാര്‍ത്തയായിരുന്നു. ബൗളിംഗിനെ അനുകൂലിക്കുന്ന ന്യുയോര്‍ക്കിലെ പിച്ചില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ബാബറിന്റെ തീരുമാനം ശരിയെന്ന ഉറപ്പിക്കും തരത്തില്‍ പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞു.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ വിരാട് കോഹ്ലിയെയും (മൂന്ന് പന്തില്‍ നാല്), ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (12 പന്തില്‍ 13) പാകിസ്ഥാന്‍ പുറത്താക്കി. ഋഷഭ് പന്തും, അക്‌സര്‍ പട്ടേലും മൂന്നാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ് ഇന്ത്യയ്ക്ക് ആശ്വാസമായി.

അക്‌സര്‍ പട്ടേല്‍ 18 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയുടെ ടോപ് സ്‌കോററായ ഋഷഭ് പന്ത് 31 പന്തില്‍ 42 റണ്‍സാണെടുത്തത്. പന്തിന്റെ അലക്ഷ്യമായ ഷോട്ടുകള്‍ കൈപിടിയിലൊതുക്കാനുള്ള അവസരം പലതവണ പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടിരുന്നു. പിന്നീട് ബാറ്റിംഗിന് എത്തിയ ആര്‍ക്കും രണ്ടക്കം പോലും കടക്കാനായില്ല.

പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫും, നസീം ഷായും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് അമീര്‍ രണ്ട് വിക്കറ്റും, ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (10 പന്തില്‍ 13) പുറത്താക്കി ജസ്പ്രീത് ബുംറയാണ് പാകിസ്ഥാന് ആദ്യ 'ഷോക്ക്' സമ്മാനിച്ചത്. ബുമ്രയുടെ പന്തില്‍ സൂര്യകുമാര്‍ യാദവ് ക്യാച്ചെടുത്താണ് ബാബര്‍ പുറത്തായത്. 

പിന്നാലെ ഉസ്മാന്‍ ഖാന്‍ (15 പന്തില്‍ 13), ഫഖര്‍ സമാന്‍ (എട്ട് പന്തില്‍ 13), മുഹമ്മദ് റിസ്വാന്‍ (44 പന്തില്‍ 31), ഷദബ് ഖാന്‍ (ഏഴ് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടതോടെ പാകിസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. പിന്നാലെ വന്ന ഇമാദ് വാസിമിനും (23 പന്തില്‍ 15), ഇഫ്തിഖര്‍ അഹമ്മദിനും (ഏഴ് പന്തില്‍ നാല്) കാര്യമായി ഒന്നും ചെയ്യാനായില്ല.

ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിംഗും, അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി  ബൗളിംഗില്‍ തിളങ്ങി.

Advertisment