സൂപ്പര്‍ എട്ടിലേക്ക് 'സൂപ്പറാ'യി കടക്കാന്‍ ഇന്ത്യ; എതിരാളികള്‍ യുഎസ്; സഞ്ജു ഇന്നും കളിക്കില്ല

മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. ഫോമിലല്ലെങ്കിലും ഓള്‍ റൗണ്ടര്‍മാരായ ശിവം ദുബെയ്ക്കും രവീന്ദ്ര ജഡേജയ്ക്കും വീണ്ടും അവസരം നല്‍കി

New Update
india vs pak

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. ആതിഥേയരായ യുഎസാണ് എതിരാളികള്‍. ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യ യുഎസിനെ ബാറ്റിംഗിന് അയച്ചു.

Advertisment

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. അതുകൊണ്ട് തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കില്ല. ഫോമിലല്ലെങ്കിലും ഓള്‍ റൗണ്ടര്‍മാരായ ശിവം ദുബെയ്ക്കും രവീന്ദ്ര ജഡേജയ്ക്കും വീണ്ടും അവസരം നല്‍കി. ഇന്ന് ജയിച്ചാല്‍ യുഎസിനും സൂപ്പര്‍ എട്ടിലേക്ക് പ്രവേശിക്കാം. ഇരുടീമുകളും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു.

Advertisment