ലങ്കാദഹനം ! ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

30 പന്തില്‍ 19 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസിന് പുറമെ കമിന്ദു മെന്‍ഡിസ്, എയ്ഞ്ചലോ മാത്യുസ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത് : south africa vs sri lanka

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
t20 world cup sa vs sl

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിനാണ് പ്രോട്ടീസ് തകര്‍ത്തത്. സ്‌കോര്‍: ശ്രീലങ്ക-19.1 ഓവറില്‍ 77. ദക്ഷിണാഫ്രിക്ക: 16.2 ഓവറില്‍ നാലു വിക്കറ്റിന് 80.

Advertisment

നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ആന്റിച്ച് നോര്‍ക്യയുടെയും, രണ്ട് വിക്കറ്റ് വീതം പിഴുത കേശവ് മഹാരാജ്, കഗിസോ റബാദ എന്നിവരുടെയും ഒരു വിക്കറ്റ് സ്വന്തമാക്കിയ ഔട്ട്‌നില്‍ ബാര്‍ട്ട്മാന്റെയും തീപ്പൊരി ബൗളിംഗിന് മുന്നില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു.

30 പന്തില്‍ 19 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. കുശാല്‍ മെന്‍ഡിസിന് പുറമെ കമിന്ദു മെന്‍ഡിസ്, എയ്ഞ്ചലോ മാത്യുസ് എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. നാലു പേര്‍ പൂജ്യത്തിന് പുറത്തായി.

ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ കരുതലോടെയാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ കളിച്ചത്. പുറത്താകാതെ 22 പന്തില്‍ 19 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനും, പുറത്താകാതെ ആറു പന്തില്‍ ആറു റണ്‍സെടുത്ത ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ക്വിന്റോണ്‍ ഡി കോക്ക്-27 പന്തില്‍ 20, റീസ ഹെന്‍ഡ്രിക്‌സ്-രണ്ട് പന്തില്‍ നാല്, എയ്ഡന്‍ മര്‍ക്രം-14 പന്തില്‍ 12, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്-28 പന്തില്‍ 13 എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.