Advertisment

വിറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങി; ആദ്യം വിയര്‍ത്തെങ്കിലും ഒടുവില്‍ ജയിച്ചുകയറി ദക്ഷിണാഫ്രിക്ക

പുറത്താകാതെ 51 പന്തില്‍ 59 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 37 പന്തില്‍ 33 റണ്‍സെടുത്തു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
sa vs ned

ന്യുയോര്‍ക്ക്: കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങി. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെ ഒറ്റയാള്‍ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ കര കയറ്റിയത്. സ്‌കോര്‍: നെതര്‍ലന്‍സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 103. ദക്ഷിണാഫ്രിക്ക-18.5 ഓവറില്‍ ആറു വിക്കറ്റിന് 106.

Advertisment

45 പന്തില്‍ 40 റണ്‍സെടുത്ത സിബ്രാൻഡ് എംഗൽബ്രെക്റ്റിന്റെയും, 22 പന്തില്‍ 23 റണ്‍സെടുത്ത ലോഗന്‍ വാന്‍ ബീക്കിന്റെയും ഭേദപ്പെട്ട ബാറ്റിംഗാണ് നെതര്‍ലന്‍ഡ്‌സ് സ്‌കോര്‍ മൂന്നക്കത്തിലെത്തിച്ചത്. ഇരുവരെയും കൂടാതെ 17 പന്തില്‍ 12 റണ്‍സെടുത്ത വിക്രംജിത് സിങിനും, ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത സ്‌കോട്ട് എഡ്വര്‍ഡ്‌സിനും മാത്രമാണ് രണ്ടക്കം കടക്കാനായത്. 

നാല് വിക്കറ്റെടുത്ത ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ ജാന്‍സെന്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

പുറത്താകാതെ 51 പന്തില്‍ 59 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 37 പന്തില്‍ 33 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാരാരും രണ്ടക്കം പോലും കടന്നില്ല. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റിന് 12 റണ്‍സ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് ജീവന്‍ പകര്‍ന്നത് അഞ്ചാം വിക്കറ്റിലെ മില്ലര്‍-സ്റ്റബ്‌സ് കൂട്ടുക്കെട്ടാണ്. 65 റണ്‍സാണ് ഈ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയത്. നെതര്‍ലന്‍ഡ്‌സിന് വേണ്ടി വിവിയന്‍ കിങ്മ, ലോഗന്‍ വാന്‍ ബീക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

Advertisment