ടി20 ലോകകപ്പ്; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പര്‍ ജയം; യുഎസ്എ പൊരുതിത്തോറ്റു

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക യുഎസ്എയെ  18 റണ്‍സിന് കീഴടക്കി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
heinrich klaasen

ആന്റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക യുഎസ്എയെ  18 റണ്‍സിന് കീഴടക്കി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക-20 ഓവറില്‍ നാലു വിക്കറ്റിന് 194. യുഎസ്എ-20 ഓവറില്‍ ആറു വിക്കറ്റിന് 176.

Advertisment

40 പന്തില്‍ 74 റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്ക്, 32 പന്തില്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം, പുറത്താകാതെ 22 പന്തില്‍ 36 റണ്‍സെടുത്ത എച്ച്. ക്ലാസണ്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. യുഎസ്എയ്ക്കു വേണ്ടി സൗരഭ് നേത്രാവല്‍ക്കറും, ഹര്‍മീത് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പുറത്താകാതെ 47 പന്തില്‍ 80 റണ്‍സെടുത്ത ആന്‍ഡ്രിസ് ഗൗസാണ് യുഎസ്എയുടെ ടോപ് സ്‌കോറര്‍. 22 പന്തില്‍ 38 റണ്‍സെടുത്ത ഹര്‍മീത് സിംഗും മികച്ച സംഭാവന നല്‍കി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി.