ഇത് എന്റെ അവസാന ടി20 ലോകകപ്പ്; യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറുന്നു: പ്രഖ്യാപിച്ച് വിരാട് കോഹ്ലി

ഇത് തന്റെ അവസാന ടി20 ലോകകപ്പാണെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം

New Update
virat kohli 1

ബാര്‍ബഡോസ്: ഇത് തന്റെ അവസാന ടി20 ലോകകപ്പാണെന്ന് ഇന്ത്യന്‍ താരം വിരാട് കോഹ്ലി. ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതാരങ്ങള്‍ക്ക് വേണ്ടി വഴിമാറുന്നുവെന്നായിരുന്നു കോഹ്ലിയുടെ പ്രതികരണം.  ഇന്ത്യയ്ക്കുവേണ്ടിയുള്ള തൻ്റെ അവസാന ടി20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്ലി പറഞ്ഞു.

Advertisment

“ഇത് എൻ്റെ അവസാന ടി20 ലോകകപ്പായിരുന്നു, ഞങ്ങൾ നേടാൻ ആഗ്രഹിച്ചത് ഇതാണ്. ഇന്ത്യക്കായി കളിക്കുന്ന എൻ്റെ അവസാന ടി20 മത്സരമായിരുന്നു ഇത്. ആ കപ്പ് ഉയർത്താൻ ഞങ്ങൾ ആഗ്രഹിച്ചു, ”അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിലുടനീളം മോശം ഫോം പുലര്‍ത്തിയിരുന്ന കോഹ്ലി, ഫൈനലില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 59 പന്തില്‍ 76 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ വിജയം നേടിയതില്‍ കോഹ്ലിയുടെ പ്രകടനവും നിര്‍ണായകമായി.

Advertisment