ബെംഗളൂരു: വിരാട് കോഹ്ലി വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്. കോഹ്ലി ആര്‍സിബി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡു പ്ലെസിസാണ് നിലവില്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍. എന്നാല്‍ താരത്തിന്റെ കീഴിലും ആര്‍സിബിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. മാത്രമല്ല, 40കാരനായ ഡു പ്ലെസിസിനെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തുമോയെന്നും വ്യക്തമല്ല.
ഈ സാഹചര്യത്തിലാണ് മുന്‍ ക്യാപ്റ്റന്‍ കോഹ്ലിയെ ആര്‍സിബി വീണ്ടും നായകനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്തതിന്റെ നാണക്കേട് തീര്‍ക്കാനാണ് ആര്‍സിബിയുടെ ശ്രമം.