/sathyam/media/post_attachments/bZeuMfpB2t51ohBHQ1xx.jpg)
തിരുവനന്തപുരം: സ്പ്രിൻക്ലർ അന്വേഷണസമിതി സർക്കാർ പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകൻ ആയി നിയമിച്ച സാഹചര്യത്തിൽ ആണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ഡോ. ഗുൽഷൻ റായ്ക്കാണ് പുതിയ ചുമതല. ഒക്ടോബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ സമിതിയിൽ തുടരും.
കോവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്നതിന് യുഎസ് കമ്പനിയായ സ്പ്രിൻക്ലറിനെ ഏൽപ്പിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിലായിരുന്നു അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഉൾപ്പെട്ട സ്പ്രിൻക്ലർ വിവാദം അന്വേഷിക്കാൻ രാജീവ് സദാനന്ദൻ ഉൾപ്പെട്ട രണ്ടംഗ സമിതിയെ ആയിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഉപദേശകരുടെ നിരയിലേക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദൻ ചുമതലയേൽക്കുന്നത്. നീണ്ടകാലം ആരോഗ്യസെക്രട്ടറിയായിരുന്ന പരിചയ സമ്പത്ത് കണക്കിലെടുത്തായിരുന്നു നിയമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us