കോഴിക്കോട് : ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റ് ( എഫ്‌സിസി) സന്യാസ സമൂഹത്തിലെ അച്ചടക്ക നടപടിക്ക് വിധേയായ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാനിലെ സഭാ കോടതി ശരിവച്ചു.
/sathyam/media/post_attachments/DsA9MX8Hh7nwjD5XxTn4.jpg)
സഭയുടെ ചട്ടവും നിയമവും ലൂസി കളപ്പുര ലംഘിച്ചുവെന്ന അധികൃതരുടെ കണ്ടെത്തലാണ് സഭാ കോടതിയും ശരിവച്ചത്. ഇതോടെ എഫ്‌സിസി സന്യാസ സമൂഹത്തില്‍ നിന്നും ലൂസി കളപ്പുര ഇറങ്ങികൊടുക്കേണ്ടി വരും.
നേരത്തെ സഭയുടെ ചട്ടങ്ങളും കാനോന്‍നിയമങ്ങളും ലംഘിച്ചതിന്റെ പേരില്‍ സന്യാസ സഭാ അധികതരാണ് ലൂസി കളപ്പുരയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ലൂസി കളപ്പുരയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കി വിശദീകരണം കേട്ട ശേഷമാണ് സന്യാസ സമൂഹം നടപടി സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്ന് പരസ്യമായി തന്റെ സന്യാസ സമൂഹത്തിനെതിരെ ഇവര്‍ ആക്ഷേപങ്ങള്‍ ചൊരിയുകയായിരുന്നു.
/sathyam/media/post_attachments/DkLhEDiQG3xpyzm2YDrp.jpg)
സന്യാസിനികളെ തന്നെ പൊതുവില്‍ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രതികരണങ്ങള്‍. തുടര്‍ന്നുണ്ടായ വിവാദം കോടതി കയറിയിരുന്നു. തുടര്‍ന്ന് വത്തിക്കാനില്‍ നിന്നും സന്യാസ സഭയ്ക്ക് അനുകൂലമായ വിധി വന്നിരുന്നു.
ഇതോടെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ ലൂസി കളപ്പുര അപ്പീല്‍ നല്‍കിയത്. തന്റെ ഭാഗം കൂടി കേട്ടശേഷമെ നടപടിയെടുക്കാവൂ എന്നായിരുന്നു ലൂസി കളപ്പുരയുടെ അപ്പീല്‍. എന്നാല്‍ ലൂസി കളപ്പുരയുടെ വാദം പരിഗണിക്കാനാവില്ലെന്നു പറഞ്ഞാണ് സഭാ കോടതി അപ്പീല്‍ തള്ളിയത്.
ഇതോടെ സന്യാസ സഭയുടെ കീഴിലുള്ള കോണ്‍വെന്റില്‍ നിന്നും ലൂസി കളപ്പുര മാറികൊടുക്കേണ്ടി വരും. സഭയുടെ കീഴിലുള്ള ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായിരുന്ന ലൂസി കളപ്പുര കഴിഞ്ഞ മെയിലാണ് വിരമിച്ചത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലൂസി കളപ്പുരയുടെ ശമ്പളം മഠം അധികൃതര്‍ക്ക് നല്‍കുന്നില്ല.