'മടിയില്‍ കനമില്ല, ഉപ്പ് തിന്നിട്ടില്ല, വെള‌ളം കുടിക്കുകയും വേണ്ട'; സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന കാര്യങ്ങളെ ട്രോളി ശ്രീജിത്ത് പണിക്കര്‍

author-image
Charlie
Updated On
New Update

publive-image

സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയെ കുറിച്ചുള‌ള വെളിപ്പെടുത്തലും അതിന് പിന്നാലെ നടന്ന സംഭവങ്ങളും ഓര്‍മ്മിപ്പിച്ച്‌ ഫേസ്‌ബുക്കില്‍ പരിഹാസ പോസ്‌റ്റുമായി ശ്രീജിത്ത് പണിക്കര്‍.

Advertisment

മുഖ്യമന്ത്രിയുടെ പഴയ പ്രസ്‌താവനകളെ ഓര്‍മ്മിപ്പിച്ച ശേഷം സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വന്നശേഷം നടന്ന കാര്യങ്ങള്‍ പണിക്കര്‍ അക്കമിട്ട് പറയുന്നു.

ലൈഫ്‌മിഷന്‍ കേസന്വേഷിക്കുന്ന വിജിലന്‍സ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ചോദ്യം ചെയ്‌തു. സ്വ‌പ്‌നയ്‌ക്കെതിരെ കേസെടുത്തതും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് നിയമിച്ച കമ്മീഷന്റെ കാലാവധി നീട്ടിയതും ശ്രീജിത്ത് പണിക്കര്‍ പോസ്‌റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ഓര്‍മ്മയുണ്ടോ ആ വാക്കുകള്‍?
മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ പേടിക്കേണ്ട.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.
ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങള്‍:
1. ലൈഫ് മിഷന്‍ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലന്‍സ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിനെ ചോദ്യം ചെയ്തു.
2.കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണത്തിനു നിയമിച്ച ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി.
3. സ്വപ്നയെക്കെതിരെ കലാപശ്രമത്തിന് കേരളാ പൊലീസ് കേസെടുത്തു.
മടിയില്‍ കനമില്ല. വഴിയില്‍ പേടിയുമില്ല.
ഉപ്പ് തിന്നിട്ടില്ല. വെള്ളം കുടിക്കുകയും വേണ്ട.

cm pinarayi vijayan
Advertisment