സയീദ് മോദി ഇന്‍റര്‍നാഷണലിന്‍റെ ആദ്യ റൗണ്ടില്‍ ശ്രീകാന്തിന് വിജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, November 27, 2019

സയീദ് മോദി ഇന്‍റര്‍നാഷണല്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന പുരുഷ സിംഗിള്‍സ് മല്‍സരത്തില്‍ ഇന്ത്യയുടെ ശ്രീകാന്തിന് ജയം. റഷ്യയുടെ വ്‌ലാഡ്മിര്‍ മാല്‍ക്കോവിനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ജയത്തോടെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്ത് വിജയിച്ചത്. 36 മിനിറ്റ് നീണ്ടുനിന്ന ഏകപക്ഷീയമായ മത്സരത്തില്‍ ശ്രീകാന്ത് മികച്ച പ്രകടനമാണ് നടത്തിയത്. സ്‌കോര്‍ 21-12, 21-11.

×