സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയ്ക്കും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചതിനെതിരെ വലിയ വിമർശനമായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്. സദാചാരം പുലമ്പുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശ്രീലക്ഷ്മി അറക്കൽ. ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്ത മനുഷ്യന്മാർ പെണ്ണുങ്ങളുടെ കാലിൻ്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ട് ഇരിക്കും.
അവർക്ക് ഗർഭം പ്രസവം എന്നൊക്കെ പറയുന്നത് സെക്സ് എന്ന ഒരു വഴിയിലൂടെ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് ഇന്നും ധരിച്ച് വെച്ചിരിക്കുന്നത്. വേറെ കൊറേ മണ്ടന്മാർ വിജാരിച്ചിരിക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമേ കുട്ടികൾ ഉണ്ടാകൂ എന്നാണെന്ന് ശ്രീലക്ഷ്മി പങ്കിട്ട കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ഇവിടുത്തെ ബോധവും വിവരവും ഇല്ലാത്ത മനുഷ്യന്മാർ പെണ്ണുങ്ങളുടെ കാലിൻ്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ട് ഇരിക്കും. അവർക്ക് ഗർഭം പ്രസവം എന്നൊക്കെ പറയുന്നത് സെക്സ് എന്ന ഒരു വഴിയിലൂടെ മാത്രം നടക്കുന്ന ഒരു പ്രക്രിയ ആയിട്ടാണ് ഇന്നും ധരിച്ച് വെച്ചിരിക്കുന്നത്.
വേറെ കൊറേ മണ്ടന്മാർ വിജാരിച്ചിരിക്കുന്നത് കല്യാണം കഴിച്ചാൽ മാത്രമേ കുട്ടികൾ ഉണ്ടാകൂ എന്നാണ്. ഇവർ ഇനി എന്നാണ് നൂതന സാങ്കേതിക വിദ്യയിലൂടെ ഉള്ള ഗർഭധാരണത്തെകുറിച്ച് ബോധം വെയ്ക്കുക? വാടക ഗർഭധാരണം ഒന്നും ആരും ഇവിടെ കേട്ടിട്ട്പോലും ഇല്ല എന്ന് തോന്നും കമൻ്റ് ബോക്സ് കണ്ടാൽ.
Bigbossil നിന്ന് ഇറങ്ങിയ ജാസ്മിനോടും ഒരു അവതാരക ഇതുപോലെ എന്തൊക്കെയോ പൊട്ടത്തരം ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ഗർഭം ഒക്കെ ഓരോരുത്തരുടെ പേഴ്സണൽ കാര്യം. എന്തിനാണ് മനുഷ്യർ ഇത്ര കൂറ കമൻ്റ് ഇടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.