അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, January 9, 2020

ഈ മാസം ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിനായുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിപുന്‍ ധനന്‍ജയ ആണ് ടീമിന്‍റെ നായകന്‍. ഗ്രൂപ്പ് എയില്‍ ആണ് ഇത്തവണ ശ്രീലങ്ക ഉള്ളത്. കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ കളിച്ച 11 ശ്രീലങ്കന്‍ താരങ്ങളെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫുള്‍ സ്ക്വാഡ്: നിപുന്‍ ദാനഞ്ജയ (ക്യാപ്റ്റന്‍), നവോദ് പരനവിത്താന, കാമില്‍ മിഷാര, അഹാന്‍ വിക്രമസിംഗെ, സോണല്‍ ദിനുഷ, രവിന്ദു റഷന്ത, മുഹമ്മദ് ഷമാസ്, തവീഷ അഭിഷേക്, എം‌എ ചാമിന്ദു വിജെസിംഗെ, ആഷെന്‍ ഡാനിയേല്‍, ദിലം സുധീദന്‍, അംഷി ഡി സില്‍വ.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, ജപ്പാന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ശ്രീലങ്ക. ഇന്ത്യക്കെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മല്‍സരം. ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും ശ്രീലങ്കന്‍ ടീമില്‍ നിപുന്‍ ഉണ്ടായിരുന്നു.

×