ജഗതി ശ്രീകുമാറിന്റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിര താമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍.
/sathyam/media/post_attachments/1YkcecIIgoEL841NgsZj.jpg)
ബോളിവുഡ് താരങ്ങളെ പോലെ ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു ശ്രീലക്ഷ്മി. ചുവപ്പ് നിറത്തിലുളള ദുപ്പട്ട തലയിലിട്ട് ആണ് ശ്രീലക്ഷ്മി എത്തിയത്.
ഹെവിയായ ആഭരങ്ങളും ധരിച്ചിരുന്നു. മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്‍റെ വേഷം . 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.
ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു.