ഫിലിം ഡസ്ക്
Updated On
New Update
മുംബെെ: നടി സെറീന വഹാബിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടിയെ കഴിഞ്ഞദിവസം ഡിസ്ചാർജ്ജ് ചെയ്തു.
Advertisment
സെറീനയ്ക്ക് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസ്സവുമുണ്ടായിരുന്നു. ശരീരത്തിൽ ഓക്സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സ നൽകി.
അസ്വസ്ഥതകൾ മാറിയതിനെത്തുടർന്ന് ആശുപത്രി വിട്ട സെറീന ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്. ചികിത്സ തുടരുന്നുണ്ട്. പെട്ടന്ന് തന്നെ രോഗമുക്തി നേടുമെന്നും സെറീനയുടെ കുടുംബാംഗങ്ങൾ സൂചിപ്പിച്ചു.