ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ബോളിവുഡ് ,ഭോജ്പുരി നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. 1980കളില്‍ ബോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടിയായിരുന്നു ശ്രീപദ .

Advertisment

publive-image

1980കളില്‍ പ്രമുഖ നടന്മാരൊടൊപ്പം അഭിനയിച്ചാണ് തിളങ്ങുന്ന നടിയായി മാറിയത്. ധര്‍മ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയ നടന്മാരൊടൊപ്പമാണ് വേഷമിട്ടത്. ധര്‍മ്മേന്ദ്ര, വിനോദ് ഖന്ന എന്നിവര്‍ ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ചിത്രം ബട്വാരയില്‍ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.

ബെവഫ സമാ, ഉലക, ആഗ് കെ ഷോലെ തുടങ്ങി ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചാണ് ഇവര്‍ പ്രശസ്തയായത്. 1980കളുടെ അവസാനം ഹൊറര്‍ ടിവി ഷോയിലും അഭിനയിച്ച് ശ്രദ്ധ നേടി. ബോളിവുഡിന് പുറമേ ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

covid death
Advertisment