New Update
ചെന്നൈ: തമിഴ് നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ (30) മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ നടനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം.
Advertisment
നടൻ വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് ചില അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. 'വലിമൈ തരായോ' എന്ന വെബ്‌സീരീസിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു നടൻ. ചിത്രീകരണം ഇല്ലാതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച വീട്ടിൽ മടങ്ങിയെത്തിയതാണ്.
ധനുഷിനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിൽ ശ്രീവാസ്തവ് അഭിനയിച്ചിട്ടുണ്ട്.