അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍

ഫിലിം ഡസ്ക്
Thursday, March 4, 2021

അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍ . ശ്രേയ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചത്. താനും ഭര്‍ത്താവ് ശിലാദിത്യയും പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നും ശ്രേയ പറയുന്നു.

ബേബി ശ്രേയാദിത്യ എത്തുന്നു. ഞാനും ഭര്‍ത്താവ് ശിലാദിത്യയും ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നതില്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.

2015ലായിരുന്നു തന്റെ ബാല്യകാല സുഹൃത്തായ ശിലാദിത്യയുമായി ശ്രേയ ഘോഷാലിന്റെ വിവാഹം. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

×