വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തുടര്‍ന്ന ശ്രീലങ്കന്‍ യുവതി മൂന്നാറില്‍ അറസ്റ്റില്‍

author-image
Charlie
New Update

publive-image

മൂന്നാർ: വിസാ കാലവധി കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതി അറസ്റ്റിൽ. മൂന്നാറിൽ നിന്നും ദീപിക പെരേര വാഹല തൻസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ തമിഴ്‌നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മുന്നാറില്‍ താമസിക്കുകയായിരുന്നു.

Advertisment

വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാർ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. ഒരു അടിപിടി കേസിൽ വിവേകിനെ കസ്റ്റിഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. 2022 മെയ് 11നാണ് ഇവരുടെ വിസാ കാലവധി കഴിഞ്ഞത്. എന്നാൽ പിന്നീട് രഹസ്യമായി മൂന്നാറിൽ കഴിയുകയായിരുന്നു.

മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ദീപികയെ റിമാൻഡ് ചെയ്തു

Advertisment